Tuesday, July 10, 2007

അങ്ങനെ പവനായി ശവമായി

ഒരു സിനിമാ ഡയലൊഗ്‌ പറഞ്ഞു കൊണ്ടു തുടങ്ങാം,

"എന്തെല്ലാം അവകാശവാദങ്ങളായിരുന്നു.. മലപ്പുറം കത്തി, ബോംബ്‌ , കഠാര... അങ്ങനെ പവനായി ശവമായി"

ഈ ഡയലൊഗ്‌ ആരും മറക്കും എന്നു തോന്നുന്നില്ല.

എനിക്കു എന്നൊടു തന്നെ പുജ്ചം തോന്നി, എന്തിനു? ദേശസ്നേഹമില്ലാതവനാണു ഞാന്‍ എന്നു തോന്നി, എന്തിനു? ചാകാന്‍ തോന്നി (ചുമ്മാ..), എന്തിനു? എന്റെ.. എന്നെപ്പോലുള്ള മൂരാച്ചികള്‍ വോട്ടു ചെയ്യാത്തതു കൊണ്ടു വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു അനശ്വര പ്രണയകാവ്യം ലോകാത്ഭുതം അല്ലാതാകാന്‍ പോവുന്നു...

ഇതു ഒരു ദേശസ്നേഹി അയയ്ച മെയില്‍... ഇതു തന്നെ എനിക്കു ഒരു 10- 40 എണ്ണം കിട്ടിയിട്ടുണ്ടു... പലര്‍ക്കും കിട്ടിക്കാണും.. സെയിം സ്വീറ്റ്‌.

"
Is India Sleeping????Please read this article from BBC http://news.bbc.co.uk/1/hi/world/south_asia/6762755.stm TAJ AT 14th Position (Only 0.7% Votes) Hello Every One................. This Message Is For Only True Indians. If You Love Your Country Then Only Read This Message Further..........

"

സൈറ്റായ സൈറ്റുകള്‍, മൊബെയിലായ മൊബെയിലുകള്‍, ചാനലുകളായ ചാനലുകള്‍, ആകെ മൊത്തം ടോട്ടല്‍ മാധ്യമങ്ങളായ മാധ്യമങ്ങള്‍ എല്ലാം കൂടെ അങ്ങു അര്‍മാദിച്ചു... ഞാന്‍ അടക്കം കുറേ ഭാരതീയര്‍ തീ തിന്നു..ഞാന്‍ വൊട്ടു ചെയ്യാത്തതിനു കാരണം ആരോ പറഞ്ഞു വോട്ടു ചെയ്യാനും കാശു കൊടുക്കണം എന്നു, അമ്മച്ചിയാണെ.. അതെനിക്കു തീരെ ഇഷ്ടായില്ല.

ഇനി ഇവയൊക്കെ അങ്ങടു വായിച്ചു നൊക്കൂ...

http://www.madhyamam.com/fullstory.asp?nid=39962&id=1
http://whc.unesco.org/en/news/352
http://www.ibnlive.com/news/world/06_2007/7-wonders-list-private-has-no-heritage-%20link-unesco-43551.html


ഇപ്പോ എന്തു പറയുന്നു??? പവനായി ശവമായി.. ഇല്ലേ ?

ഒരു സംശയം ബാക്കി...
ഇതാണോ ഈശ്വരാ മാധ്യമ സിന്‍ഡിക്കേറ്റ്‌ ?
ഇതും ഒരു വിധത്തില്‍ അതു തന്നെ..

7 comments:

SUNISH THOMAS said...

കല്‍പകാ...കറക്ട്!! ഇതാണു മാര്‍ക്കറ്റിങ് സിന്‍ഡിക്കറ്റ്. മണി മാനേജ്മെന്‍റ് സിന്‍ഡിക്കറ്റ്. മഹാബുദ്ധിമാന്‍മാര്‍ എന്ന് അഹങ്കരിക്കുന്ന മന്ദബുദ്ധികളെ എങ്ങനെ വലയിലാക്കാം എന്നതിന് ഉദാഹരണം.

നല്ല പോസ്റ്റ്. അല്‍പംകൂടി നേരത്തെയാകാമായിരുന്നു!

കുട്ടന്‍സ്‌ | S.i.j.i.t.h said...

കല്‍പ്പക...
പോസ്റ്റ് ഇഷ്ടമായി..താങ്കള്‍ ഈ പോസ്റ്റ് വായിച്ചുകാണില്ല എന്നു വിശ്വസിക്കട്ടെ...

:)

Kalpak S said...

കുട്ടേട്ടനു എന്റെ മെയില്‍ കിട്ടിക്കാണും എന്നു കരുതുന്നു, Source of the links എനിക്കു കിട്ടിയ ഒരു ഇ-മെയില്‍ ആണെന്നും, അതിന്റെ Sourcse താങ്കളുടെ പോസ്റ്റ്‌ ആണെന്നും ഞാന്‍ തിരിച്ചറിയുന്നു. :)

കുട്ടന്‍സ്‌ | S.i.j.i.t.h said...

മെയില്‍ ഒന്നും കിട്ടിയിട്ടില്ല സുഹൃത്തെ..

എനിക്കു കിട്ടിയ ചില സമാനസ്വഭാവമുള്ള മെയിലുകള്‍/പത്രവാര്‍ത്തകള്‍ വെച്ചുതന്നെയാണു ഞാനും അങ്ങിനെ ഒരു പോസ്റ്റിട്ടത്...

:)

പിന്നെ, താങ്കളുടെ പവിത്രന്‍ തീക്കുനിയെ പറ്റിയുള്ള പോസ്റ്റ് ഞാന്‍ വായിച്ചു..നന്നായിട്ടുണ്ട്..

Kalpak S said...

കെടക്കട്ടെ ഒരെണ്ണം കൂടി...

http://www.deepika.com/cat11.asp?ccode=Cat11

ശ്രീ said...

ഇതിപ്പഴാ കണ്ടത്.
ആദ്യം ഹെഡ്ഡിങ്ങ് കണ്ട് ഞെട്ടി. കാരണം എന്റെ ഒരു പോസ്റ്റിന്റെ ഹെഡ്ഡിങ്ങും ഇതു തന്നെ.
ദാ ഇത്

Kalpak S said...

അളിയാ.... ഇതു ഞങ്ങളുടെ ഒരു സ്ഥിരം ഡയലോഗ്‌ ആയിരുന്നു... ഒരു പക്ഷെ എല്ലാ മലയാളികളുടെയും :)

പിന്നെ 'പവനായി' എന്ന പേരു ശ്രീനിവാസന്‍ സജസ്റ്റ്‌ ചെയ്തതാണു എന്നു കേട്ടിട്ടുണ്ടു, കാരണം അക്കാലത്തു ഏകദേശം അതേ പേരുള്ള ഒരു സിനിമാ നിരൂപകന്‍ ശ്രീനിവാസനെ വല്ലാതെ ക്രൂശിച്ചിരുന്നു പോലും.