Thursday, January 31, 2008

എന്നാലും എന്റെ ബിനോയീ, നിന്റെ ഒരു പാലിന്‍‌ഡ്രോം...

“മാളസ്മിതയും ആന്‍സിയും“ എന്നതിനു ശേഷം ഒരു കലാലയ കലാപരിപാടി ഇട്ടു കസറണം എന്നു കരുതിയിരിക്കുവാരുന്നു. ഇപ്പൊ ഇത്തിരി സമയം കിട്ടി.അപ്പോ ഒരു പഴയ കാര്യം അയവിറക്കാം എന്നു കരുതി.

രംഗങ്ങള്‍ എല്ലാം അതു തന്നെ... അതേ കോളേജ്, അതേ പൊടിപിടിച്ച കമ്പ്യൂട്ടറുകള്‍, അതേ ഞാന്‍, അതേ ബ്ലോഗ് [ഇതിപ്പ എന്തിനാ ഇവിടെ പറയുന്നതു.. ആ... ആര്‍ക്കറിയാം]

“മാളസ്മിതയും ആന്‍സിയും“ മനസ്സിലാക്കിയവരും ഈ എളിയവനെ [ഇളിയന്‍ അല്ലാ... അങ്ങനെ ഒരു ഇരട്ടപേര്‍ അമ്മയാണെ
എനിക്ക് 5-ആം ക്ലാസില്‍ ഇല്ലാരുന്നു, സത്യം.] പ്രൊത്സാഹിപ്പിച്ചവരും ഇച്ചിരി ഒക്കെ കമ്പ്യൂട്ടര്‍ പുറകുവശമൈതാനം ഉള്ളവരാണു എന്നെനിക്കറിയാം.

അപ്പം... നമ്മടെ കഥാനായകന്‍ പേരു ബിനോയ് പി മാത്യു, കുടിയേറിപ്പാര്‍ത്ത ഇരിട്ടിയില്‍ നിന്നും കമ്പ്യൂട്ടര്‍ പടിക്കാന്‍ കുടിയിറങ്ങി വന്നവന്‍.
മൂപ്പിലാന്‍ നമ്മടെ സീനിയര്‍ ആണു, കോഴ്സിനു വന്നു ചേരുന്ന കാലത്തു ആദ്യം പരിചയപ്പെട്ടതില്‍ ഒരാള്‍. താമസ സൌകര്യം [‘സൌ‘ നേരെയാക്കാന്‍ ഞാനല്ല എന്റെ അപ്പന്‍ വിചാരിച്ചാല്‍ നടക്കൂല്ല, ‘ഔ‘ മാത്രം നേരെ വരും, വേറെ ഒന്നിനും നേരെ വരാന്‍ സൌകര്യം ഇല്ല. ദേ പിന്നേം.. ഇവനെ ഏതേലും ബ്ലോഗിന്‍ നേരെ ചൊവ്വേ കണ്ടാല്‍ എന്നെ വിവരം അറിയിക്കണം കേട്ടോ.] ഏര്‍പ്പാടാക്കാന്‍ എന്നെ സഹായിച്ചതും പുള്ളി ആണു. പോതുവെ സൌമ്യന്‍,ശാന്തന്‍,സുശ്ശീല്‍ കുമാര്‍.

ബിനോയി താമസിക്കുന്നതു , ജോബി എന്നു പറയുന്ന വേറെ ഒരു അച്ചായന്റെ കൂടെ, മൂപ്പര്‍ ഒരു മിതഭാഷി, നല്ല പോലെ പാചകം അറിയാം, അല്ലേല്‍ അതു വേണ്ട, നമുക്കറിയാത്ത കാര്യം എന്തിനാ നമ്മള്‍ പറയുന്നേ, അല്ലേ ? നല്ല മണമുള്ള കറി ഒക്കെ ഉണ്ടാ‍ക്കാന്‍ അറിയാം [ഞാന്‍ അടുത്ത റുമിലായിരുന്നു താമസം].

അടങ്ങി ഒതുങ്ങി നടക്കുകയും, കേള്‍‌ക്കേണ്ട ആള്‍ വേണമെങ്കില്‍ കാതോര്‍ത്തു കേട്ടോളണം എന്ന രീതിയില്‍ സംസാരിക്കുന്ന ബിനോയിയെ ഞങ്ങള്‍ വിളിക്കുന്ന പേര് രാധ എന്നായിരുന്നു, ജോബിയെ വിളിക്കുന്നതു രാജു. കടപ്പാട്:ബാലരമ-മായാവി

അപ്പോ സംഭവം ഇങ്ങനെ,

നമ്മടെ ചേട്ടന്മ്മാര്‍ക്കും ചേച്ചിമാര്‍ക്കും ലാബ് ടെസ്റ്റ്, നമ്മള്‍ വന്ന പുതുശ് അറപ്പൊക്കെ മാറി, ലാ‍ബില്‍ ആരും കാണാതെ ഗെയിം കളിച്ചു നടക്കുന്ന കാലം.
സീനിയേര്‍സ് 10 പേരടങ്ങുന്ന ഒരു ബാച്ച് പ്രോഗ്രാം എഴുതാന്‍ തുടങ്ങുന്നു, ഞാനും പിന്നെ എന്റെ ക്ലാസിലെ 2 അശുകളും ബാക്കി വന്ന 2 സിസ്റ്റത്തില്‍ എന്തൊക്കെയോ ചെയ്യുന്നു. എന്തായിരുന്നു??? യെസ്, റെക്കൊര്‍ഡ് ബുക്ക് പ്രിന്റ് ചെയ്യല്‍, അതു ഒരു യഞ്ജം ആണു, ക്ലാ‍സിലെ 10 പേരുടെ പ്രോ‍ഗ്രാംസ് പ്രിന്റ് എടുക്കണം. ഞാന്‍ ചുളുവില്‍ കിട്ടിയ സമയത്തില്‍ എന്റെ പ്രോഗ്രാമുകള്‍ കമന്റുകളും വര്‍ണ്ണത്തോരണങ്ങളും വെച്ച് അലങ്കരിക്കുകയാണു.

ലാബ് എക്സാമിനര്‍ ഷീബാ മാഡം. സാരി വിഷമിച്ച് പുറകില്‍ നിന്നും എത്തിപ്പിടിച്ച് ചുറ്റിപ്പുതച്ചു നടക്കുന്ന കൊച്ചു ടീച്ചര്‍. പാവം,പഞ്ചപ്പാവം മലപ്പുറം കാരി നാണം കുണുങ്ങി. ക്ലാസെടുക്കുംബോള്‍ തന്നെ ഒന്നു തുറിച്ചു നോക്കിയാല്‍ പേടിക്കും. വന്നിട്ട് 1 മാസമേ ആയുള്ളു, ഞങ്ങളെക്കാള്‍ 2 വയസ്സ് കൂടും അത്ര തന്നെ.

അങ്ങനെ എല്ലാരും പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി, ഞാന്‍ ഇരിക്കുന്നതിന്റെ അടുത്ത സിസ്റ്റത്തില്‍ സുകുമാരന്‍ സുന്ദര വദനന്‍ മി.. ബിനോയ് . പി . മാത്യു ഇരിക്കുന്നു.

ഷീബ ടീച്ചര്‍ പുറത്തു പോയ തക്കത്തില്‍ ഞാന്‍: “ഇച്ചായോ.. എന്തരു പ്രോഗ്രാം?”
ബിനോയ്:“സ്റ്റ്രിങ്ങ് റിവേര്‍സ് ആന്‍ഡ് ചെക്ക് ഫോര്‍ പാലിന്‍‌ഡ്രോം”

ബുഹുഹഹഹാ.. സംഭവം ഒന്നുമില്ല, ഒരു വാക്ക് കൊടുത്താല്‍ അതിലെ അക്ഷരങ്ങള്‍ വലത്തു നിന്നും ഇടത്തേക്ക് പ്രിന്റ് ചെയ്യുക, എന്നിട്ട് അതു പാലിന്‍‌ഡ്രോം ആണൊ എന്നു പറയുക.

പാലിന്‍‌ഡ്രോം എന്താ‍ന്നു ചോദിച്ചാ... നമ്മടെ MALAYALAM ഇല്ലേ? അതു തിരിച്ചിട്ടാലും മറിച്ചിട്ടാലും MALAYALAM അതു പോലെ LIRIL അങ്ങനെ അങ്ങനെ.
പാലിന്‍‌ഡ്രോമിന്റെ മലയാള പദം തേടി ഞാനെത്തിപെട്ടതു ഒരു സിംഹത്തിന്റെ.. ച്ചേ.. വിക്കിപ്പീഡിയയുടെ പേജില്‍, “അനുലോമവിലോമപദം“ ഇതാണത്രേ അതിന്റെ മലയാളം. ഹമ്മച്ചീ....

ജഗതി ഒരു പടത്തില്‍ പറയുന്നുണ്ട്, സുരാസു... തിരിച്ചിട്ടാലും മറിച്ചിട്ടാലും സുരാസു., പിന്നെ കത്രിക, ജലജ ഇതൊക്കെ അതില്‍ പെടും.

ലോകത്തിലെ ഏറ്റവും വലിയ പാലിന്‍ഡ്രോം ലോ ലിവിടെയുല്ല ലിങ്കില്‍ ലുടക്കി കിടക്കുന്നു..
http://www.bernsrite.com/GMB/2007-10-30%2031358%20words%20Pal%20Ckr.htm


അങ്ങനെ സമയം ഇങ്ങനെ പോയീ... ഞാന്‍ എന്റെ പണിയില്‍.. ബാക്കിയുള്ളവര്‍ അവരുടെ പണിയില്‍,ഷീബാമിസ് ഉലാത്തുന്നു...
സമയം തീരാറായി... ബിനോയ് എല്ലാം ചെയ്തു കഴിഞ്ഞ മട്ട്.. ഞാന്‍ നോക്കുംബോ ഔട്ട്‌പുട്ട് സ്ക്രീന്‍ തുറിച്ചു നോക്കി ഇരിക്കുന്നു.. ഞാനും എത്തി നോക്കി, നമ്മടെ ചേട്ടന്മാര്‍ വല്ലതും പടിക്കുന്നുണ്ടോ എന്നറിയണ്ടേ? വേണ്ടേ ?

സ്ക്രീനില്‍:
Please Enter A Word to Reverse & Check for Palindrome: MALAYALAM
Reversed Result: "MALAYALAM "

MALAYALAM Is a PALINDROME !

Press Enter to continue, Esc. to Exit

Please Enter A Word to Reverse & Check for Palindrome: MANORAMA
Reversed Result: "AMARONAM "

MANORAMA Is a NOT A PALINDROME !

Press Enter to continue, Esc. to Exit

എന്റെ മനസ്സില്‍:
അച്ചായന്‍ ഗൊള്ളാം...

പക്ഷെ..... ആ ഫീകര സംഭവത്തിനാസ്പദമായ എന്റെ സംശയം തലപൊക്കീ.....
Reversed Result: "MALAYALAM "
ഇതില്‍ "MALAYALAM " എന്നതില്‍ അവസാനത്തെ M നു ശേഷം ഒരു അനാവശ്യ “ ” സ്പേസ് ഇല്ലേ?? ഉണ്ട്... ഇല്ലേ?
ഉണ്ട്.... Reversed Result: "AMARONAM " ഇതിലും ഉണ്ട്..
ബിനോയ് എല്ലാം നീറ്റ് ആ‍യി ചെയ്തിരിക്കുന്നു, ച്ഛെ... അതു ഒരു വൃത്തികേട് തന്നെ.. ഞാന്‍ തെറ്റ് ബിനോയിയെ ചൂണ്ടിക്കാണിച്ചു.
ബിനോയ്: “അതൊന്നും സാരമില്ലടേ... സമയം തീര്‍ന്നു, ഇപ്പൊ മിസ് ടെസ്റ്റ് ചെയ്യാന്‍ വരും”
ഞാന്‍: “അതൊരു പ്രശ്നമേ അല്ല ഇച്ചായാ.. പരിഹാരം ലൂപ്പിന്റെ കൌണ്ടര്‍ ഒന്നു കുറയ്ക്കുക. അപ്പോ ആ സ്പേസ് പൊയ്ക്കോളും”

ഷീബാമിസ് കയറി വന്നു.. ഞാന്‍ ഡിസന്റായി എന്റെ പണി നോക്കാന്‍ തുടങ്ങി, ബിനോയ് ആ നിസ്സാരമായ തിരുത്തലും.

ഷീബാമിസ്: “മതി,സമയം കഴിഞ്ഞു... ഐ വില്‍ ചെക്ക് ദ ഔട്ട്‌പുട്ട് നൌ.”

ബിനോയ് എന്നോട് അളിയാ എന്തോ പ്രശ്നം, ഇപ്പൊ അവസാനം 2 സ്പേസ് വരുന്നു. "MALAYALAM " എന്നു.
ഞാനാരാ മ്യോന്‍.. ഞാമ്പറഞ്ഞു ലൂപ്പ് കൌണ്ടര്‍ 3 എണ്ണം കുറയ്ക്കു എന്നു, എന്റെ കണക്ക് ഇങ്ങനെ, ആദ്യത്തെ 1 സ്പേസ് + ഇപ്പ പറഞ്ഞ 2 സ്പേസ്, മൊത്തം 3 എണ്ണം കുറയ്ക്കണം.. എന്താ കറക്ടല്ലേ?

ചെക്ക് ചെയ്യാന്‍ സമയമില്ല, ടീച്ചര്‍ എത്തി ശരിം ഇനി അഥവാ കൂടിയാലും " MALAYALA" ആവും അത്രേയല്ലേ ഉള്ളൂ.. ഒരു M കട്ട് ആയിപ്പോവും സാരമില്ലാ.. അപ്പോ ബിനോയ് മാറ്റിക്കോളും എന്നു ഞാന്‍ മനസ്സില്‍ കരുതി..
എന്നാല്‍.......
എന്നാല്‍..... സാരമായി സഹോദരീ സഹോദരന്മാരേ.......സാരമായീ...

ഷീബാമിസ് വന്നു, പ്രോഗ്രാം റണ്‍ ചെയ്തു,

സ്ക്രീനില്‍:
Please Enter A Word to Reverse & Check for Palindrome:

ഷീബാമിസ് ബിനോയ് [BINOY] എന്നു എന്റര്‍ ചെയ്യുന്നു..

സംഭവം തിരിച്ചു പ്രിന്റ് ചെയ്തു വന്നു, എന്നാല്‍ BINOY യുടെ ആദ്യത്തെ B തിരിച്ചിട്ടതില്‍ ഇല്ലാ..... ഈശ്വരാ.... Y യില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നു I യില്‍ അവസാനിക്കുന്നു, അവസാനം വരേണ്ട B ഇല്ലാ..

ഷീബാമിസ് ഒരു നിമിഷം കൊണ്ട് വിയര്‍ത്തു കുളിച്ചു.... എനിക്ക് എന്താ വേണ്ടതു എന്നു മനസ്സിലാകുന്നില്ലാ..
ഇതൊന്നും പോരാഞ്ഞു ബിനോയ് ആ പ്രിന്റ് ചെയ്തതു ഉറക്കെ വായിക്കുകയും ചെയ്തു.... ഹമ്മേ.....

ബിനോയിയുടെ കമ്പ്യൂട്ടര്‍ പെട്ടെന്ന് റീസ്റ്റാര്‍ട്ട് ആയി.. [കാര്യം മനസ്സിലായ അവന്‍ എന്തോ ചെയ്തതാണു... ] ഷീബാമിസ് വന്ദനത്തില്‍ മോഹന്‍ലാല്‍ റോഡ് ക്രോസ് ചെയ്യുന്ന പോലെ ബോധമില്ലാതെ പുറത്തേക്കു...

എന്തായാലും... ഞാന്‍ അന്നു ടൊയ്‌ലറ്റില്‍ വാതിലടച്ചു ചിരിച്ചതിനു കയ്യും കണക്കുമില്ലാ... ഹോ..

ചിരി ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോ എന്നെ കാത്തു ബിനോയ്, ശാന്തസ്വഭാവശീലന്‍ എന്ന എന്റെ അവനെ പറ്റിയുള്ള ധാരണ അവന്‍ മാറ്റിത്തന്നു.
അവന്‍ തെറിവിളിക്കുന്നു... ഞാന്‍ ചിരിക്കുന്നു... പിന്നേം വിളിക്കുന്നു ഞാന്‍ ചിരിക്കുന്നു.. ഹി ഹി
അവസാനം അവന്‍ ഇതാരും അറിയരുതു എന്നു പറഞ്ഞു, അതു ഞാനേറ്റു എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ എല്ലാരും അറിഞ്ഞു, ഞാന്‍ ഏറ്റതല്ലേ?
ഇനി ഇപ്പോ ഇങ്ങനേം പരസ്യം കൊടുക്കാം ഇതിനു...
സന്തോഷമായീ....

13 comments:

Senu Eapen Thomas, Poovathoor said...

പുതിയ ബ്ലോഗ്‌ വായിച്ചു. ബിനോയി ഇപ്പോള്‍ എവിടെയുണ്ട്‌ മകനേ? ബാക്കി ഞാന്‍ ചെയ്തു കൊള്ളാം. ഇങ്ങനെ തന്നെ വേണം സുഹൃത്തുകള്‍...
പാരയല്ലയോ ജീവിതം..

പഴമ്പുരാണംസ്‌.

സപ്ന അനു ബി. ജോര്‍ജ്ജ് said...

എനിക്കും ഈ ബിനൊയിയെ ഒന്നു കണ്ടാല്‍ കൊള്ളാം.... എന്നത്തെയും പോലെ നല്ല അവതരണശൈലി ഉണ്ണി.

Manoj said...

kallu anna, galakki.. gochu gallan.... :)

ശ്രീലാല്‍ said...

ഉം..ഉം....നടക്കട്ടെ..നടക്കട്ടെ. ;)

കനല്‍ said...

ഹ ഹ അതു കലക്കി മാഷേ

ജോസ്മോന്‍ വാഴയില്‍ said...

ഹെന്നാലും ഹെന്റെ കല്ലുമാമാ...., കൊള്ളാട്ടോ...!!! എന്താ അവതരണം..!! കൊള്ളാട്ടോ....!!!

പാവം ബിനോയിമാരെങ്ങനെ ജീവിക്കും ഈ നാട്ടില്‍...? ഹി ഹി ഹി..!

മാണിക്യം said...

ഹി ഹി
അവസാനം അവന്‍
ഇതാരും അറിയരുതു
എന്നു പറഞ്ഞു, അതു ഞാനേറ്റു
എന്നു ഞാന്‍ പറഞ്ഞു...ഹി ഹി


എന്റെ ഉണ്ണീ!
രഹസ്യം സൂക്ഷിക്കാന്‍
നിനക്കുള്ള കഴിവ് !!
ഇത്രയും രഹസ്യമാക്കി
വയ്ക്കാന്‍ നിനക്കെ പറ്റൂ!

BIJO said...

ആദ്യമായി ആണ് കല്ലുണ്ണിമാമ്മന്റെ ബ്ലോഗ് വായിക്കുന്നത്...

അവതരണം നന്നായിട്ടുണ്ട്...മാമ്മനില്ലാത്ത ഒരു ലാളിത്യം എഴുത്തില്‍ ഉണ്ട്... അഭിനന്ദനങ്ങള്‍...

എന്റെ ബലമായ സംശയം... ഇത് പാവം ബിനോയിയുടെ മണ്ടയ്ക്ക് അടിച്ചേല്പിച്ചതാണ് എന്ന്... പറഞ്ഞുവന്നത്... സത്യം പറ മാമ്മനല്ലേ ആ പാലിന്‍ഡ്രോമിന്റെ ആള്‍... ;)

മിഴി വിളക്ക് said...

ഹ ഹ ഹ.. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല കല്പക്..ഇത്ര രസകരമായി അവതരിപ്പിക്കുന്നത് ഒരു വലിയ കല തന്നെ. പാവം ഷീബടീച്ചര്‍. ഒരു തല്ലു തരുന്നതിനു പകരം മിണ്ടാതെ പൊയ്ക്കളഞ്ഞല്ലോ.

maramaakri said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

maramaakri said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

Anonymous said...

കൊള്ളാം നല്ല ശൈലി...ഉണ്ണി

സുധി അറയ്ക്കൽ said...

ചിരിപ്പിച്ചു കൊന്നേനേല്ലോ.