Sunday, May 18, 2008

ഓട്ടോ മോഷണം....

നേരം സന്ധ്യാസമയം...
മാവുകള്‍ പൂക്കുന്നത് കണ്ടാല്‍ എല്ലാര്‍ക്കും സന്തോഷമാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാ എന്താന്നറീല്ല ഒരു യു.പി ക്ലാസു മുതല്‍ എനിക്കതു കാണുമ്പോ ആധിയാണ്, ഈശ്വരാ പരീക്ഷക്കാലമായല്ലോ എന്ന ചിന്ത.[വേറിട്ട ചിന്തകള്‍ എന്നോ പൂവിട്ട ചിന്തകള്‍ എന്നോ, എന്തു പണ്ടാരം വേണേലും വിളി]
ഈ മോളിപ്പറഞ്ഞ സന്ധ്യാസമയം എതാന്നു പറഞ്ഞില്ല അല്ലേ?, പറയാം... ഇമ്മാതിരി ഒരു ആ[ല]വലാതി പരീക്ഷ ദിവസങ്ങള്‍ കഴിയുന്ന ദിവസം, ബിരുദാ‍നന്തര ബിരുദ പരീക്ഷയുടെ അവസാ‍നദിവസം,‍ എല്ലാം തീര്‍ത്ത് ആശ്വാസത്തോടെ വടകരയില്‍ നിന്ന് ഒരു ബിരിയാണിയും തിന്ന് വീട്ടില്‍ വന്ന് കിടന്നുറങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട സന്ധ്യാസമയം. അപ്പോള്‍ പൊട്ടിവിടര്‍ന്ന സന്ധ്യാസമയം [പ്രഭാതത്തിനു പൊട്ടിവിരിയാമെങ്കില്‍ സന്ധ്യയ്കും പൊട്ടിവിടരാം..സമത്വം ജയിക്കട്ടേ..]

ഇനി കൊറേ ദിവസത്തേക്ക് പുലരി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ തട്ടിന്‍പുറത്ത് പോയി ക്യാരംസ് കളിക്കാം.. എക്സ് മിലിട്ടറി[അഛ്ചനാ] അന്വേഷിച്ചു വരൂല്ല. ഉപദേശങ്ങളേ വിട...

കുളിച്ച് സുന്ദരനായി [ശരിക്കും ആയീ...സത്യം] ഒരു കാവി ലുങ്കിയും ടി-ഷര്‍ട്ടും ഇട്ട് കവലയിലേക്ക്... അച്ചന്‍ എന്നെ രാതിഞ്ഛരാ എന്നു വിളിക്കും, അതായത് കാര്യമായി പഠിക്കാനില്ലാത്ത സമയങ്ങളില്‍ വീട്ടിലെത്തുന്നത് രാത്രി 11 മണി, യാതൊരു ദുശ്ശീലവും ഇല്ലാ, എന്താന്നറീല്ല ആരേലും കലുങ്കില്‍ പരദൂഷണം പറയുന്നതു കണ്ടാല്‍ കൂടെ ഇരുന്നു പോവും, എന്താ‍ണാവോ കാരണം !. ചെറുപ്പത്തിലേ അങ്ങനെ ആണ്, ഇപ്പളും. പരദൂഷണം എന്റെ ഒരു വീക്‍‌നെസ്സാ...

എനിക്ക് കൊറേ കൂട്ടുകാര്‍ ഉണ്ട്, അച്ചന്റെ അഭിപ്രായത്തില്‍ തല്ലിപ്പൊളികള്‍, നല്ല രസാണ് എല്ലാം നല്ല കോമഡീസ് ആണ്. ഇതില്‍ ഒരു വന്‍ കോമഡി നാട്ടില്‍ ഒരു വര്‍ക്ക് ഷാപ്പ് നടത്തുന്നു. എന്നാലും മെയിന്‍ ബിസിനസ്സ് ബ്രോക്കര്‍ , അതായത് വാഹനം വാങ്ങുക വിക്കുക, അതിന് സഹായിക്കുക അങ്ങനെ ഒക്കെ. ചില്ലറ ബ്ലേഡ് ബിസിനസ്സ് തുടങ്ങി വരുന്നതിനാല്‍ ഞങ്ങള്‍ ഗോകുലം എന്നും വിളിക്കും. ഗോകുലം ഗോപാലന്‍ ആണ് മൂപ്പരുടെ ദൈവം. ഗോകുലം ഗോപാലന്‍ എന്നാല്‍ വടകരക്കാരനും ഗോകുലം ചിറ്റ് & ഫിനാന്‍സ്, ഗോകുലം ഇന്‍ മുതലായ സംരഭങ്ങളുടെ സാരഥിയും ആണ്.

അടുത്തവര്‍ ഒരു ബസ്സിന്റെ കിളി വാവ എന്നു വിളിക്കും, പ്രത്യേക കഴിവ് മൊബൈലില്‍ എങ്ങനെ നമ്പര്‍ ഉണ്ടാക്കി അടിച്ചാലും അതു പെണ്ണിന്റെ നമ്പര്‍ ആയിരിക്കും. അതില്‍ പലരും പിന്നീട് ഇവന്റെ 'വിളിക്കൂട്ടുകാരി'കളായിട്ടുണ്ട്. അതില്‍ ഒരു വന്‍സംഭവം പറയാം. ഇതൊക്കെ ഈയടുത്താണ് ട്ടോ, ആ സന്ധ്യാസമയം അവിടെ കിടക്കട്ടേ.. മറക്കല്ലേ...

ഒരിക്കല്‍ ഞങ്ങ[ള്‍] വെറുതേ ഇരിക്കുന്നു, വാവയുടെ വീര കഥകള്‍, നാട്ടിലെ ബസ്സില്‍ സ്ഥിരം കയറുന്ന അമ്മായിമാര്‍, അവന്‍ മൊബൈല്‍ റീ-ചാര്‍ജ്ജ് ചെയ്തിട്ട് എത്രയോ കാലമായി, ഗള്‍ഫ് അമ്മായിമാര്‍ അവനു ചാര്‍ജ്ജ് ചെയ്തു കൊടുക്കുന്നു. അവനെ ചിലവ് ആകെ എന്താന്നു വെച്ചാല്‍ ദിവസം കിലോക്കണക്കിനു പ്ഞ്ചാര കലക്കി ഫോണിലൂടെ ഇവരുടെ കാതിലേക്ക് ഒഴുക്കുക. ഇങ്ങനെ ഇങ്ങനെ.. ഇതെല്ലാം കേട്ട് വാവ അറസ്റ്റിലായ സന്തോഷ് മാധവനെ പോലെ [ഇത്തിരി സമകാലീനം ആയിക്കോട്ടേ..അല്ലേ?] ചിരിക്കുന്നു. അതെ അതെ എല്ലാം ഞാന്‍ തന്നെ.. ഞാ‍ന്‍ .. ഈ ഞാന്‍ എന്ന ഭാവം. പെട്ടെന്ന് അവന്റെ മൊബൈല്‍ ശബ്ദിച്ചു,

"ഹലോ?? എവിടേ? എപ്പഴാ?? എങ്ങനാ വരണ്ടേ?? ......................... പോടീ പട്ടീ."

ലാസ്റ്റ് വാചകം സ്വാഭാവികമായി കാര്യം തിരക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു..
കാര്യം:- അവന്‍ ഏതോ നമ്പര്‍ ചുമ്മാ ഉണ്ടാക്കി മിസ് കാള്‍ ചെയ്തു. അവള്‍ തിരിച്ചു വിളിച്ച് ഒറ്റ പറച്ചില്‍ "ജാഫറിക്കാ വേഗം വാ.. ഞാന്‍ കുളിമുറീല്‍ ഉണ്ട്..." വാവ ആവേശഭരിതനായി ചൂഴ്ന്ന് നോക്കിയ്യപ്പോ സ്ഥലം കാസര്‍‌ഗോഡ്. എങ്ങനെ പോയാലും അവള്‍ കുളിച്ച് തീരുന്നതിന് മുന്‍പ് എത്തൂ‍ല്ല. അതാണ് കട്ട് ചെയ്യുന്നതിനു മുന്‍പുള്ള പോ...പ.

ഗോകുലം ഇപ്പോ മസ്കറ്റില്‍ ഉണ്ട്, ഒരു വര്‍ക്ക് ഷോപ്പ് 3 സുഹൃത്തുക്കളും അവനു കൂടി തുടങ്ങി. കഴിഞ്ഞാഴ്ച ഞാന്‍ വിളിച്ചിരുന്നു, മൂപ്പര്‍ ഭയങ്കര ഡെസ്പ്, കാരണം എന്താന്നോ ഇവിടെ പണിക്ക് വരുന്ന വണ്ടീടെ ഒന്നും പെട്രോള്‍ ഊറ്റി വിക്കാന്‍ പറ്റണില്ല പോലും. നാട്ടില്‍ ആ വഴി നല്ല കാശ് ആരുന്നത്രേ, ഇവിടെ പെട്രോള്‍ ഒരു പട്ടിക്കും വേണ്ടാ. കുടിവെള്ളത്തിനു അതിനേക്കാള്‍ വിലയാണ്.

യൂ ദ കം ബാക്ക്... തിരിച്ചു വരാം ആ സായംസന്ധ്യ... സന്ധ്യാസമയം.

അങ്ങനെ കവലയില്‍ എത്തി, സകല വാനരന്മ്മാരും ഹാജര്‍. ഗോകുലത്തിന്റെ ഓട്ടോ അതിനകത്ത് വാവ, പിന്നെ ആര്യന്‍ എന്നു വിളിക്കുന്ന സുനി, മുട്ട എന്നു വിളിക്കുന്ന വിശാഖ്. ആര്യന്‍ ഒരു 6 അടി ഉയരം വരും [ഒരടി വീതി]. മുട്ട അന്യായ വീതി ന്യായത്തിനു പോലും നീളം ഇല്ല. ഞാന്‍ എല്ലാം അളവിന്. ഗോകുലം എന്റെ മാതിരി തന്നെ.. ഒരു താടി എക്സ്ട്രാ.. ഇത്തിരി തടിയും.

ഒരു കാലിച്ചായ കുടിച്ചതിനു ശേഷം ഞാന്‍ "എന്താ പരിപാടി" എന്നു ചോദിച്ചു [അതാണ് ഇതിനെല്ലാം കാരണം !!! ] ഞാന്‍ വരുമ്പഴേ എന്തോ കാര്യം ഇവന്മാര്‍ സീരിയസ് ആയി ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടതാണ്. എല്ലാം ഹിഡന്‍ അജന്‍ഡയുടെ ആള്‍ക്കാര്‍ ആണ്, ഒടുക്കത്തെ ധൈര്യവും. പണ്ടൊരിക്കല്‍ ഒരു ജീപ്പില്‍ വടകരയ്ക്ക് സിനിമയ്ക്ക് പോയിട്ട് തിരിച്ച് വന്നത് വണ്ടി നിറയെ വിലയേറിയ ഓര്‍ക്കിഡ് ചെടികളുമായിട്ടാണ് [ഈശ്വരാ.. വടകരയിലെ ഒരു ഡോക്ടറും ഈ പോസ്റ്റ് വായിക്കരുതേ..! പ്രത്യേകിച്ച് സിനിമാ തിയറ്ററിന്റെ അടുത്തുള്ള ഒരു ചെടിപ്രേമി ഡൊക്ടറും.]

ഗോകുലം ഒരു ലൊക്കടാ ഓട്ടോ ആരുടെയോ തലയില്‍ വെച്ചു കെട്ടി. അതിന്റെ ഫുള്‍ പേയ്‌മെന്റ് വന്നു. എല്ലാര്‍ക്കും ചിലവ് വേണം.കുറേകാലമായി പരൂക്ഷ പാസ്സാവാനായി കവലയുമായി കുറച്ച് കാലം അകലം പാലിച്ച എന്നെ ലവന്മാര്‍ അപ്‌ഡേറ്റ് ചെയ്തു. അവര്‍ അതിനു പോവുകയാണ് വരുന്നോ എന്ന് ചോദിച്ചു, ഞാനതാ ഓട്ടോയ്ക്കകത്ത്..!!!

കുറ്റിയാടി "സ്വദേശി" ഹോട്ടല്‍, [പുറമെ നിന്നും വന്നവര്‍ -വിദേശികള്‍- ഹോട്ടല്‍ തുടങ്ങി വല്യ ആളാവുന്നത് സഹിക്കാഞ്ഞിട്ട് കുറ്റിയാടിയുടെ സ്വന്തം മൊയ്തൂക്ക തുടങ്ങിയ ഹോട്ടല്‍], 5 പേര്‍ 6 ബിരിയാണി, മെലിഞ്ഞ ആര്യനും തടിച്ച മുട്ടയും ഒന്നര വിശപ്പുകാര്‍.

പുറത്തിറങ്ങിയ ഉടന്‍, എല്ലാരും മുറുക്കുന്നു.. അടുത്ത് ഒരു സ്ഥലത്ത് വേറെ ഒരു ഓട്ടോ നോക്കാനുണ്ട് എന്ന് ഗോകുലം,വയനാട്ടിനടുത്താണ്. അതും വിക്കുമ്പോള്‍ ഇങ്ങനെ ബിരിയാണി തിന്നാം, ഇനി നാളെ പരീക്ഷ ഒന്നും ഇല്ല, ലേറ്റ് ആയി വന്നാ‍ മതി വീട്ടില്‍. ഇപ്പോ സമയം രാത്രി 10.45 എന്നോര്‍ത്തു കൊണ്ട് ഞാന്‍ ഓകേ പറയുന്നു.

യാത്ര... മുന്നില്‍ ഗോകുലം ഓട്ടോ ഓടിക്കുന്നു, വാവ അതേ സീറ്റില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. പിന്നില്‍ ഞാന്‍, ആര്യന്‍, മുട്ടയുടെ ഒരു ചന്തി, ഒരു ചന്തി ഓട്ടോയ്ക്ക് വെളിയില്‍. ഓട്ടോ ചുരം കയറുന്നു.. ഹെയര്‍പിന്‍ വളവില്‍ മുട്ടയുടെ ഒടുക്കത്തെ തടി എന്ന് പറഞ്ഞ് അവനെയും മുന്നിലിരിക്കുന്ന വാവയെയും ഇറക്കിയതിനു ശേഷം കയറാനേ പാവം ഓട്ടോയ്ക്ക് കഴിയൂ.ഇവര്‍ ഓരോ ഹെയര്‍പിന്‍ വളവിലും ഇറങ്ങി തള്ളും, ഞാനും ആര്യനും അകത്തിരുന്നു തള്ളും.

അങ്ങനെ ഒരു സമനില പ്രദേശം, ഇത്തിരി പോ‍യപ്പോ വിജനത ഓട്ടോ നിന്നു, അത്ര നേരം സംസാരിച്ചോണ്ടിരുന്നവന്മാര്‍ മിണ്ടണില്ല. വനം, ചീവീടുകള്‍, താഴെ ചുരം കയറുന്ന വണ്ടികളുടെ ചെറിയ മൂളിച്ച വെളിച്ചം.ഇതു മാത്രം. 'മൂത്രശങ്കര്‍ മഹാദേവന്‍' ഞാന്‍ പുറത്തിറങ്ങി കാര്യം സാധിച്ചു. എല്ലാരും എന്നെ അനുകരിച്ചു.

ഓട്ടോ നിര്‍ത്തിയതിന്റെ തൊട്ടടുത്തായിരുന്നു വീട്, ഇരുട്ട് കാരണം ഒന്നും കാണാനില്ല മുറ്റത്തെത്തിയപ്പോ ഒരു ഓട്ടോ മുറ്റത്തുണ്ട്. ഗോകുലം വാതിലില്‍ മുട്ടി "സുരേന്ദ്രാ... സുരേന്ദ്രാ.. സുരേ..." ആളനക്കമില്ല. ഞാന്‍ മെല്ലെ പിന്നെയും റോഡിലേക്കിറങ്ങി, നല്ല തണുപ്പ്, ലവന്മാര്‍ എന്തൊക്കെയോ കുശുകുശുക്കുന്നു, പാതിരാത്രി തന്നെ എന്തിനാ ഇവന്മാര്‍ ഓട്ടോ വിലപറയാന്‍ വന്നത് എന്ന സംശയം എനിക്കുണ്ടായി, 'ആ എന്തേലും ആവട്ടേ..' എന്ന എന്റെ തന്നെ തോന്നല്‍ ആ സംശയത്തിന്റെ മുനയൊടിച്ചു. തോന്നലും മുനയൊടിച്ചതും ഞാനായത് കൊണ്ട് നോ പ്രൊബ്ലം.

പിന്നെ ഞാന്‍ കാണുന്നത് ആ വീടിന്റെ മുറ്റത്തു നിന്നും ഓട്ടോ തള്ളിയിറക്കിക്കൊണ്ടു വരുന്ന ഗോകുലം , അകത്ത് ഡ്രൈവിങ്ങ് സീറ്റില്‍ വാവ. പുറകേ പാപ്പാനേ പോലേ വിശാഖ്. എനിക്കൊന്നും മനസ്സിലായില്ല. ഇരുട്ടത്തും എന്റെ കണ്ണ് തള്ളിയിരിക്കുന്നത് കണ്ടിട്ടാവണം ഗോകുലം പറഞ്ഞു

"നീ പ്രശ്നമാക്കണ്ട , ഇതു എന്റെ ഓട്ടോ ആണ് ഇവന്‍ മുഴുവന്‍ കാശും തന്നില്ല, ഇന്നായിരുന്നു ലാസ്റ്റ് അവധി, വണ്ടി നമ്മള്‍ കൊണ്ടു പോകുന്നു, അവന്‍ നാളെ എന്നെ വന്ന് കാണട്ടെ..."

ഹായ് നല്ല രസകരമായ ത്രില്ലിങ്ങ് ജോബ്. എനിക്കിഷ്ടായി, വാഹനം പിടിച്ചെടുക്കല്‍... എന്നെ ഇതിന്റെ ഭാഗഭാക്കാക്കിയതിന് ഞാന്‍ മനസ്സില്‍ ഗോകുലത്തിനോട് നന്ദി പറഞ്ഞു.

"കേറ്..." ഞാനതാ പിന്നേം ഓട്ടോയില്‍. 2 ഓട്ടോകളും തള്ളിക്കൊണ്ടാ‍ണ് കുറച്ച് ദൂരം പോയത്, കുറേ ദൂരെ എത്തിയപ്പോ 2 ഓട്ടോയും സ്റ്റാര്‍ട്ട് ചെയ്തു. മുന്നില്‍ വാവ ഓടിക്കുന്ന പിടിച്ചെടുത്ത ഓട്ടോ അതില്‍ ഗോകുലം. പുറകില്‍ ആര്യന്‍ ഓടിക്കുന്നു ഞാനും മുട്ടയും.

ഇത്തിരി ദൂരം... മുന്നിലെ ഓട്ടോ നിന്നു... ഞങ്ങളും നിര്‍ത്തി, പെട്രോള്‍ തീര്‍ന്നു, ഗോകുലത്തിന്റെ സ്വഭാവം അറിഞ്ഞിട്ടായിരിക്കും സുരേന്ദ്രന്‍ ടാങ്കിനകം ടവ്വല്‍ കൊണ്ട് തുടച്ചാണ് വെക്കുന്നത് ദിവസവും.
ഒരു വണ്ടി ആ വഴി വരാന്‍ സാധ്യത ഇല്ല, ഇന്നേരമത്രയും ആ റോഡില്‍ ഞങ്ങള്‍ മാത്രം. ഗോകുലം തന്റെ വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റി പിടിച്ചെടുത്ത ശകടത്തില്‍ ഒഴിക്കാനുള്ള ശ്രമം. ദൂരെ ഒരു ബൈക്കിന്റെ ലൈറ്റ്.. ബൈക്ക് പാസ് ചെയ്തു പോകുന്നു ഇത്തിരി ദൂരം അവര്‍ ബൈക്ക് നിര്‍ത്തി തിരിച്ചു വരുന്നു, ബൈക്കില്‍ 2 പേര്‍ മുഖം വ്യക്തമല്ല,

"എന്താ പറ്റിയേ?"
ഗോകുലം:"എണ്ണ തീര്‍ന്നു..."
"നിങ്ങള്‍ എവിടുന്നാ?"
ഗോ:"കുറ്റിയാടി"
ഇതേതാ വണ്ടി?
ഗോ:"എന്റെ ആണ്"
ഇവിടെ എവിടെ വന്നതാ? ആരെ കാണാന്‍?
ഗോ: "ഒരു ബന്ധു വീട്ടില്‍"

"ഫ നായിന്റെ മോനേ..... ഇതു സുരേന്ദ്രന്റെ വണ്ടി അല്ലേടാ..."

ഹമ്മേ...... എന്റെ ഉള്ളു ഭദ്ര'കാളി'. പെട്ടെന്ന് തന്നെ എന്റെ ത്രില്ലെല്ലാം എല്ലുകളില്‍ കേന്ദ്രീകരിച്ചു. മുട്ടിടി... എന്നാലും എനിക്ക് ഒരു ഏകദേശ രൂപം കിട്ടി എന്താ സംഭവിക്കാന്‍ പോവുന്നത് എന്ന്. വാഹന മോഷണം ആണ് കൃത്യം, അതല്ലെങ്കിലും അത് തലയിലാവാന്‍ പോകുന്നു.
ഗോകുലം എന്തൊക്കെയോ പറയുന്നു, നിഷേധിക്കുന്നു, അതിനനുസരിച്ച് ബൈക്ക് കാരനും പുറകില്‍ ഇരുന്നവനും ശബ്ദം കൂട്ടുന്നു. നല്ല കട്ടത്തെറി. റോഡിന്റെ ഇരു വശത്തും ലൈറ്റുകള്‍ തെളിയുന്നു, ഈശ്വരാ ഈ വനപ്രദേശം എന്നു കരുതിയിടത്തും വീടുകള്‍ ഉണ്ട് എന്ന് അപ്പോളാണ് തിരിച്ചറിയുന്നത്.
ആരൊക്കെയോ വരുന്നു... ഒരു 10 പേര്‍ കൂടി, വാദപ്രതിവാദങ്ങള്‍..ഞാനും മുട്ടയും മാത്രം ഓട്ടോയില്‍, ആര്യനും ഗോകുലവും വാവയും ആള്‍ക്കാരോട് കയര്‍ക്കുന്നു. ബൈക്കില്‍ വന്നവര്‍ ഇതു പിലാക്കണ്ടത്തിലെ സുരേന്ദ്രന്റെ ഓട്ടോ ആണ് എന്നും, അവന്‍ വില്‍‌ക്കാന്‍ സാധ്യത ഇല്ല, വാങ്ങീട്ട് ഒരാഴ്ച ആയില്ല എന്നും പറയുന്നു. പന്തികേട് [ഒരാള്‍ കൈവെച്ചാല്‍ എല്ലാരും കേറി മേയും] മണത്ത് ഗോകുലം ഉള്ള സത്യം പറയുന്നു. എന്റെ ഓട്ടോ ആണ്, വിറ്റതാണ്, കാശു തന്നില്ല, തന്നില്ലേല്‍ ഞാന്‍ എടുത്തോണ്ടു പോവും എന്നു പണ്ടേ പറഞ്ഞതാണ്. അതാണ് ഇങ്ങനെ ചെയ്തത് എന്നൊക്കെ. ആര്യനും വാവയും വേറെ ചില നാട്ടുപ്രമാണികള്‍ക്കും ഇതു തന്നെ വിശദീകരിക്കുന്നു. അവര്‍ ഉറക്കച്ചടവില്‍ കോട്ടുവാ ഇടുന്നു. ഇടക്കിടെ പുതുതായി വരുന്നവര്‍ ഒക്കെ ഞങ്ങളുടെ ഓട്ടോയില്‍ എത്തിനോക്കി ഞങ്ങളുടെ 2 പേരുടെയും കണ്ണില്‍ ടോര്‍ച്ചടിച്ച് മഞ്ഞളിപ്പിക്കുന്നു. [ആത്മാര്‍ത്ഥതയില്‍ ടോര്‍ച്ചടിക്കുന്നു]. ചിലരുടെ കമന്റുകള്‍ അതിഫീകരന്മാരെ പിടിച്ച മാതിരി.

തീരുമാനം ആയി.... ശരി സുരേന്ദ്രനോട് തന്നെ ചോദിക്കാം, നടക്ക് അവന്റെ വീട്ടിലേക്ക്, ഒരു ഒരു കിലോമീറ്റര്‍ ഞങ്ങള്‍ താണ്ടിയിരുന്നു... ജനസമൂഹം ബൈക്ക് കാരന്റെ നേതൃത്വത്തില്‍ ...
നേതൃത്വത്തില്‍...
നേതൃത്വത്തില്‍...
ഈശ്വരാ‍ ഞാന്‍ എങ്ങനെ പറയും ആ ക്രൂരവിനോദം...

ഞങ്ങളെ കൊണ്ട് അത്രേം ദൂരം ആ 2 ഓട്ടോകളും തള്ളിച്ചു.ഹമ്മേ.... ഇത് പറയുമ്പഴേ എന്റെ കണ്ണില്‍ വെള്ളം നിറയുന്നു... തിന്ന ബിരിയാണി .. നപ്പേ കുജേ..നാഹിനേ...! [പല പ്രയോഗങ്ങളും പോലെ ഇതിന്റേം അര്‍ത്ഥം എനിക്കറീല്ല.]

എന്തേലും പറയാമോ, സുരേന്ദ്രന്‍ സത്യം പുറത്ത് വിടുന്ന വരെ അവരുടെ കണ്ണില്‍ ഞങ്ങള്‍ ഓട്ടോമോഷണതൊഴിലാളികള്‍ ആണ്. എന്റെ ആധി അധികമായി.. വീട്ടില്‍ അറിഞ്ഞാല്‍ ? ഈശ്വരാ അഛ്ചന്‍ പിന്നേം ചിലപ്പോ പട്ടാളത്തിലേക്ക് തിരിച്ച് പോയേക്കും. അതിലും വല്യ പ്രശ്നം നാട്ടുകാരുടെ തല്ല് കിട്ടിയാല്‍ ? പോലീസിനെ വിളിച്ചാല്‍ ? ഭഗവാനേ... പി പി കുട്ടിച്ചാത്താ [പാലയുള്ള പറമ്പത്ത് അമ്പലത്തിലെ കുട്ടിച്ചാത്തന്‍]

ഓട്ടോ തള്ളല്‍ വല്യ രസമില്ല. ഒരു ബിരിയാണിക്ക് വേണ്ടി... നാളേം കൂടെ ഒരു പരീക്ഷ ഉണ്ടായിരുന്നെങ്കില്‍ ഞാനെങ്കിലും രക്ഷപ്പെട്ടേനേ... ഇനി എന്തു പറയാന്‍. ഉച്ചയ്ക്കും ബിരിയാണി, രാത്രിയും ബിരിയാണി, ഇതു ദൈവം തന്ന ശിക്ഷ തന്നെ, ഇനി ജീവിതത്തില്‍ ബിരിയാണി.. അല്ലേ വേണ്ട, 2 ബിരിയാണി ഒരു ദിവസം ഞാന്‍ കഴിക്കൂല്ല.

സുരേന്ദ്രന്റെ വീടെത്തി, ജനക്കൂട്ടത്തില്‍ നിന്നും ആരൊക്കെയോ വീട്ടിന്റെ വാതിലില്‍ മുട്ടി ഗോകുലം ചെയ്തതു പോലെ വിളിച്ചു. "സുരേന്ദ്രാ.... സുരേന്ദ്രാ... സുരേ..."
ഞാന്‍ മനസ്സില്‍ കരുതി [ഒരു പക്ഷേ ഞങ്ങള്‍ 5 പേരും] 'പിന്നേ.. ഇപ്പം തുറക്കും.. കാത്തിരുന്നോ.. ഞങ്ങള്‍ ഇതിലും ഉറക്കെ വാതിലിനു ഇടിച്ചിട്ട് തുറന്നില്ല പിന്നാ.. ആ...പളോ'

ക്ക്ര്ര്ര്ര്.... വാതില്‍ തുറന്നു, ഞങ്ങള്‍ 5 അപരാധികള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.വാതില്‍ക്കല്‍ കൊട്ടിയൂര്‍ ദേവന്റെ ഓടപ്പൂ പോലത്തെ മുടിയുള്ള ഒരു തള്ള, കൈയ്യില്‍ മണ്ണെണ്ണ വിളക്ക്, നിശാഗന്ധി നീ എത്ര ധന്യ..! പുറകില്‍ ചക്കിക്കൊത്ത ചങ്കരന്‍ കിളവന്‍ എത്തി നോക്കുന്നു. ബൈക്ക് കാരന്‍ ഗോകുലത്തിനോട് " താനല്ലേ പറഞ്ഞത് ഇവിടെ ആരും ഇല്ല എന്ന്? താന്‍ വിളിച്ചു എന്നോക്കേ? ഇവര്‍ പിന്നെ ആരാ?? ഇത് സുരേന്ദ്രന്റെ അച്ചനും അമ്മയും" ഉറക്കത്തില്‍ എഴുന്നേറ്റ ജനങ്ങള്‍ക്ക് തല്ലാനുള്ള അവസരം ആയി എന്ന് എനിക്ക് തോന്നി. ഞാന്‍ മുട്ടയെ നോക്കി, അവനു മാത്രമേ തല്ല് കിട്ടുമോ എന്ന ഭയം ഉള്ളു എന്നെനിക്ക് മനസ്സിലായി. ആര്യന്‍ ആവശ്യമില്ലാതെ നേരത്തേ തന്നെ തല്ല് ചോദിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു. വാവയാണേല്‍ പ്രത്യേകിച്ച് ചോദിക്കണ്ട അവനെ കണ്ടാല്‍ തന്നെ ഒന്ന് കൊടുക്കാന്‍ തോന്നും.

ബൈക്ക് കാരന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നു തള്ളയോട്, കേട്ടു കഴിഞ്ഞ തള്ള, "എന്റെ ഈശ്വരാ.. ഇങ്ങനെ ആണെങ്കില്‍ വീട് വരെ ഇക്കള്ളന്മാര്‍ കൊണ്ടു പോവുമല്ലോ.. എനിക്കാണേല്‍ കൊറേ കാലമായി ഉറക്കമേ ഇല്ല.. ചെറിയ ശബ്ദം കേട്ടാ ഞാന്‍ എഴുന്നേല്‍ക്കും എന്നിട്ടും....."
"ഇവിടത്തെ ചെക്കന്‍ [സുരേന്ദ്രന്‍] ഓട്ടോ മാങ്ങീ‍ട്ട് ഒരാഷ്ച ആയില്ല അതിനു മുന്‍‌പേ ഇക്കള്ളന്‍‌മാര്‍ എങ്ങനെ മണത്തറിഞ്ഞു.."

പേട്ട് കെളവിയെ ശരിക്കും ചവിട്ടിക്കൂട്ടാന്‍ തോന്നി, എത്ര പ്രാവശ്യം വിളിച്ചതാ ഈ ഉറങ്ങാമങ്കയെ? കള്ളന്മാര്‍ എന്ന വിശേഷണം തന്നു കഴിഞ്ഞു. തല്ല് വരാറായി, എന്റെ മുതുകിനു ആരേലും നോക്കുന്നുണ്ടോ ?? ആര്യന്‍ ഫലപ്രാപ്തി അടയാറായി, ആരോ അവന്റെ കോളറയില്‍ പിടിയിട്ടു. ബൈക്ക് കാരന്‍ ഇടപെട്ടു... സുരേന്ദ്രന്‍ വരട്ടെ എന്നിട്ട് എന്തു വേണെലും ചെയ്യാം. തല്‍ക്കാലം രംഗം ശാന്തം എന്നു വേണമെങ്കില്‍ പറയാം, എന്നാലും ഒരു മൂലയ്ക്ക് നിക്കുന്ന എന്നെയും വിശാഖിനെയും വാച്ച് ചെയ്യാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍. എല്ലാം നല്ല ഇട്ടിക്കണ്ടപ്പന്മാര്‍, ഡിങ്കന്‍സ്..

സുരേന്ദ്രനെ തപ്പി പോയ ആള്‍ക്കാര്‍ ഏതോ കല്യാണവീട്ടില്‍ റമ്മി കളിച്ചോണ്ടിരുന്ന സുരേന്ദ്രനെ പൊക്കിക്കൊണ്ടു വന്നു. അവന്‍ ഗോകുലത്തിനെ ആ അവസ്ഥയില്‍ കണ്ടതും ചിരിയോട് ചിരി.. അവന്റെ ചിരിയില്‍ ഞങ്ങള്‍ക്ക് എല്ലാര്‍ക്കും അമര്‍ഷം വന്നു എങ്കിലും സംഘര്‍ഷാവസ്ഥ ഒന്നയയട്ടെ എന്നു കരുതിയാവും ഗോകുലവും ചിരിച്ചു. ബൈക്ക് കാരന്‍ ഒരു എഫ്.ബി.ഐ കാരനെ പോലെ സുരേന്ദ്രനോട് കാര്യങ്ങള്‍ പറഞ്ഞു. സുരേന്ദ്രന്‍ നല്ല ഒരു പണി തന്ന സമാധാനത്തില്‍ ആണ് സംസാരിക്കുന്നത്, ഗോകുലം നല്ല പണികിട്ടീയ ക്ഷീണത്തിലും. അവസാനം കാശ് ഒരാഴ്ചയ്ക്കകം തരാം എന്ന ഉപാധിയില്‍ ഞങ്ങള്‍ ചുരമിറങ്ങി.

വരുന്ന വഴിയില്‍ ഞാന്‍ ഒന്നും മിണ്ടിയില്ല, എന്തു പറയാന്‍.. എന്റെ കയ്യിലിരുപ്പ്. എന്തായാലും അതിനു ശേഷം ആരേലും വണ്ടിയും കൊണ്ട് വന്ന് "കേറളിയാ‍ാ.... " എന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിച്ചേ കേറു എന്നു തീരുമാനിച്ചു. നടപ്പിലാക്കാന്‍ പറ്റീട്ടില്ല.പിന്നേം പല പ്രാവശ്യം സമാ‍നസംഭവങ്ങള്‍ ഉണ്ടായി.
ഞാന്‍ നന്നാവൂല്ല....

30 comments:

Sapna Anu B.George said...

കലക്കി.........തകര്‍ത്തു,നല്ല വിവരണ ശൈലി,വീണ്ടും പ്രതീക്ഷിക്കുന്നു. വീണ്ടും വീണ്ടും എഴുതുക.

Senu Eapen Thomas, Poovathoor said...

വളരെ ആകംക്ഷയോടെ, വളരെ പ്രതീക്ഷയോടെയുമാണു ഞാന്‍ ഈ കഥ വായിച്ചത്‌. പക്ഷെ സുരേന്ദ്രന്‍....അവന്‍ ആള്‍ ഒട്ടും ശരിയല്ല. എല്ലാം അവന്‍ നശിപ്പിച്ചില്ല. അവനൊന്നും ഒരു കാലത്തും...വേണ്ട പ്രാകിയാല്‍ കൂടി പോകും.

കഥ വായിച്ച്‌ ഏറെ ചിരിച്ചു. ഇനി എനിക്ക്‌ ഏക പ്രതീക്ഷ ആ മസ്ക്കറ്റില്‍ വര്‍ക്ക്‌ ഷോപ്പ്‌ നടത്തുന്ന ആ കൂട്ടുകാരനിലാ...

പ്രതീക്ഷയോടെ...
ഇബ്രിയില്‍ നിന്നും
പഴമ്പുരാണംസ്‌.

ഷമ്മി said...

hihihi,..kollaam.nalla avatharanam.

ലീല എം ചന്ദ്രന്‍.. said...

ഓട്ടോമോഷണം വളരെ നന്നായി.സുരേന്ദ്രന്‌ ഒരടിയുടെ കുറവുണ്ട്‌.വീണ്ടും ഇമ്മാതിരി
ഓസു യാത്രയില്‍ നിന്ന് ഒഴിവാകാന്‍ അത്‌ അത്യാവശ്യമായിരുന്നു.
"ശീലക്കേടിങ്ങനെ ചാലെ നീ കാട്ടുമ്പോള്‍,
കോലു കൊണ്ടേയിനി ചോദിക്കുള്ളു."

Saphal said...

വളരെ നന്നായിരിക്കുന്നു , എഴുത്തും ശൈലിയും ....
വീണ്ടും പ്രതീക്ഷിക്കുന്നു.....

മാണിക്യം said...

വയിച്ചു,
മര്‍മം അറിഞ്ഞുള്ളാ നര്‍മം.
ചിരിക്കാന്‍ മാത്രം വകയുണ്ട്,
ചിരിപ്പിക്കാന്‍ തരത്തില്‍
എഴുതുക ഒരു കഴിവാണ്
ആ കഴിവ് ആവോളം ഉണ്ട്.
നന്നായിരിക്കുന്നു.വിവരണങ്ങല്‍ അസ്സല്‍, ചുരുക്കത്തില്‍ ആ ഓട്ടൊയില്‍ ഞാനും
"കേറളിയാ‍ാ.... " എന്നു പറഞ്ഞപ്പോള്‍
വന്നിരുന്നു എന്നാ തൊന്നലായി ..........

മലയാ‍ളി said...

സന്ധ്യാമയം!

ഈ... സന്ധ്യാനേരത്ത് കറങ്ങി നടക്കലായിരുന്നു പണില്ലേ?

ഏതായാലും സായം സന്ധ്യക്കൊരോട്ടോ പിടിച്ച് യാത്ര ചെയ്തപോലൊരു തോന്നല്‍...


നന്നായിരിക്കുന്നു എന്നു ഞാന്‍ പറയില്ല. കാരണം, അങ്ങിനെ പറഞ്ഞാല്‍ ഒന്നുമാകില്ല; അതില്‍ കൂടുതലെന്തു പറയണമെന്നുള്ള ‘വെവെരവും’ ഇല്ലെനിക്ക്!!

സ്വാഭാവിക നര്‍മം പുട്ടിനു തേങ്ങയെന്ന പോലെ ഉള്ളത്, വായനയെ അനായാസവും ഹൃദ്യവുമാക്കി...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

എന്നാലും സുരെന്ദ്രോ.........നീയാളു കൊള്ളാമല്ലോ? ഇനി 2 ബിരിയാണി തിന്നിട്ട് എങ്ങും പോകരുത്. 3 ബിരിയാണിയാകാഞ്ഞത് ഭാഗ്യം , അടി യെപ്പം കിട്ടിയെന്ന് ചോദിച്ചാ പോരേ?

ശ്രീവല്ലഭന്‍. said...

ഹാ ഹാ. നല്ല അനുഫവം! നല്ല വിവരണം.:-)

Munaf said...

കലക്കി കല്പുവണ്ണാ...

ഹേമാംബിക said...

കൊള്ളാം. നന്നായിരിക്കുന്നു. ക്ലൈമാക്സില്‍ ഞാന്‍ എന്തെക്കൊയൊ പ്രതീക്ഷിച്ചു.

Ammu said...

എനിക്കും ചില ഗുഡുകിണ്ടപ്പന്‍ സാധനങ്ങള്‍ ചുരണ്ടാന്‍ (അടിച്ചുമാറ്റുന്നേന് ഞമ്മളെ സ്കൂളിലെ ഒഫീഷ്യല്‍ ലാംഗ്വേജ്) ഉണ്ട്....ഉപദേശം വേണം ഗുരോ....ശംശയങ്ങള്‍ ഉണ്ട്....


കലക്കി....

നവരുചിയന്‍ said...

അപ്പൊ കൊണ്ടാലും നന്നാവൂല എന്ന് മനസിലായി !!!
:-)

നല്ല വിവരണം മാഷെ ...

ജോസ്മോന്‍ വാഴയില്‍ said...

ഗല്ലുമാമാ..., ഗലക്കി...!! ഈ വഴി വരാനിത്തിരി വൈകി...!!! ആരുമീ വഴി “കയറളിയാ...” എന്നും പറഞ്ഞ് ഓട്ടോ പോയിട്ട് ഒരു സൈക്കിളുമായി പോലും വന്നതുമില്ലാ... അതാ വാരാന്‍ വൈകിയത്..!!

എന്തായാലും... അടിപൊളി...!! കിടിലോകിടിലന്‍...!!
ഇപ്പോഴും ഈ സ്വഭാവം തന്നെയാണെന്ന് അന്ന് കണ്ടപ്പോള്‍ എന്നിക്ക് മനസിലായാരുന്നു...!! :)

Kalpak S said...

ഗമന്റ് പാസാക്കി എന്നിലെ മോഷ്ടാവിനെ പ്രോത്സാഹിപ്പിച്ച എല്ലാര്‍ക്കും കൂപ്പുകൈ...

എനിക്കടി കൊള്ളാത്തതില്‍ ചിലര്‍ക്ക് നല്ല നിരാശ ഉണ്ട് അല്ലേ...! ഹമ്മേ....

kunjikili said...

കല്ലു ചേട്ടാ ... ഭയങ്കരം...

suru said...

Nice man. well long time I have read something actualy. I like ur style. Will follow you now onwords
Keep writting

Chithra said...

Read the whole blog, njoyed reading each and every line of this, expecially the description on the expressions was amazing.
Regards
Chithra

binootty said...

കലക്കി... അപാര്‍ നര്‍മ്മബോധം..
പക്ഷെ ക്ലെമാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല...
നിനക്കു രണ്ടെണ്ണം കിട്ടിയിരുന്നെങ്കില്‍....

ഹന്‍ല്ലലത്ത് ‍ HANLLALATH said...

വായിച്ചു കഴിഞ്ഞപ്പോ മനസ്സിന് നല്ല കുളിര്‍മ്മ....അഭിനന്ദനങ്ങള്‍.....തുടര്‍ന്നും എഴുതുക...ഇനി എന്നും ഞാന്‍ ഇത് വായിക്കും....

കുഞ്ഞൂട്ടന്‍ said...

ഞാന്‍ നന്ദി പറയാന്‍ വന്നതാണ്, കുറേ അധികം നാളായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പാട്ടിനെ പറ്റി. എന്‍റെ ബ്ലൊഗ്ഗില്‍ താങ്കള്‍ ഇട്ട കമ്മന്‍റിനെ പറ്റിയാണു ഞാന്‍ സംസാരിച്ചത്. പോസ്റ്റ് വായിച്ചു. നല്ല വിവരണ ശൈലി. നന്നയിരിക്കുന്നു...

Malayalee said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Peelikkutty!!!!! said...

ആഹ്‌...ഇന്നാ‍ ങ്ങളെ ബ്ലോഗ്‌ കണ്ടേ...ബഡേര കര്യം‌ പറയാനും‌ ആരെങ്കില്വൊക്കെ വേണം‌ ല്ലേ...മ്മ്മ്മ്...ഈജിപ്തിലൊക്കെ പോയിക്ക് ല്ലേഏഏഏഏഏഏഏഏ... ;)

രണ്‍ജിത് ചെമ്മാട്. said...

കല്പ്പക്,
വൈകിയാണെത്തിയത്...!
അവതരണ ശൈലി വളരെയിഷ്ടമായി...
മുഴച്ചുനില്‍ക്കാത്ത നര്‍മ്മം!!!!
ആശംസകള്‍...

ഗൗരി നന്ദന said...

നന്നാവൂലെന്നു എനിക്ക് എപ്പോഴേ മനസ്സിലായീ...!!!

പക്ഷെ,സംഭവം നന്നായീ ട്ടോ...???കലക്കീ...അവരു പക്ഷെ രണ്ടെണ്ണം തന്നില്ലല്ലോ?? അതാ ഒരു വിഷമം...

Yesodharan said...

നര്‍മ്മത്തില്‍ ചാലിച്ച അനുഭവ കഥ....അവതരണ ശൈലി നന്നായിട്ടുണ്ട്....ഇത്രേം വല്യ സംഭവമാണെന്ന് കണ്ടാല്‍ തോന്നില്ല....തുടരുക...ആശംസകള്‍....

Yesodharan said...

നര്‍മ്മത്തില്‍ ചാലിച്ച അനുഭവ കഥ....അവതരണ ശൈലി നന്നായിട്ടുണ്ട്....ഇത്രേം വല്യ സംഭവമാണെന്ന് കണ്ടാല്‍ തോന്നില്ല....തുടരുക...ആശംസകള്‍....

ഗൗരി said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

anupama said...

പ്രിയപ്പെട്ട കല്പക്,
എന്നിട്ട് എന്ത് പറ്റി?രണ്ടു വര്‍ഷമായി ഒന്നും എഴുതുന്നില്ലല്ലോ...!
ഈ നര്‍മം എന്നും കൂടെ കാണണം, കേട്ടോ!
സരസമായി എഴുതിയ പോസ്റ്റ്‌ വായിച്ചു ചിരിച്ചു.ഇനിയും എഴുതു
സസ്നേഹം,
അനു

സുധി അറയ്ക്കൽ said...

ബാക്കി പോസ്റ്റുകൾ എവിടെ???